പത്തിരിപ്പാല: മരണ വീട്ടിൽ സഹായിക്കാനെത്തിയ അയൽവാസിയായ സി.ഐ.ടി.യു തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മങ്കര താവളം സ്വദേശി വാസുവാണ് (57) മരിച്ചത്. ഞായറാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. വാസുവിന്റെ അയൽവാസി താവളം സ്വദേശി ഉമ്മർ (86) ഞായറാഴ്ച പുലർച്ച ഒന്നോടെ മരിച്ചിരുന്നു.
മയ്യിത്ത് കുളിപ്പിക്കാൻ വെള്ളം ഒഴുകുന്നതിന് കുഴിയെടുക്കാനാണ് വാസു രാവിലെ ഇവരുടെ വീട്ടിൽ എത്തിയത്. കുഴിയെടുക്കുന്നതിനിടെ കുഴഞ്ഞുവീണ വാസുവിനെ നാട്ടുകാർ ഉടൻ പത്തിരിപ്പാലയിലെ ആശുപത്രിയിലും തുടർന്ന് ജില്ല ആശുപത്രിയിലുമെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മരിച്ച ഉമ്മറിന്റെ ഭാര്യ: സൈനബ. മക്കൾ: ഇല്യാസ്, സുഹ്റാബീവി, ഷഹീദ, റഹീമ, നസീമ. മരുമക്കൾ: ഉദുമാൻ (റിട്ട. കെ.എസ്.ആർ.ടി.സി), ഹസീം, അബ്ദുൽ ഖാദർ, ഷംസുദ്ദീൻ, സുലൈഖ. കാർത്യായനിയാണ് മരിച്ച വാസുവിന്റെ ഭാര്യ. മക്കൾ: സന്ധ്യ, നവാസ്. മരുമകൻ: രാജേഷ്.