തിരുനാവായ: നെച്ചിപ്പാടം പാലക്കുന്നത്ത് മൊയ്തീൻകുട്ടി ഹാജി (75) നിര്യാതനായി. എടക്കുളം മഹല്ല് കമ്മിറ്റി, ഇർശാദുസ്വിബിയാൻ സൗത്ത് മദ്റസ കമ്മിറ്റി അംഗമായിരുന്നു. പ്രമുഖ നാടക പ്രവർത്തകനായിരുന്ന വി.കെ. ബക്കർ ഷായുടെ ഭാര്യാസഹോദരനാണ്.ഭാര്യ: ഖദീജ. മക്കൾ: റജിയ, അബ്ദുൽ ഗഫൂർ, ആസിഫ്, ആഫിഖ്, സമീർ, റാഹില. മരുമക്കൾ: അബ്ദുറസാഖ് ( രണ്ടത്താണി), സൈനുദ്ദീൻ (വളാഞ്ചേരി തിണ്ടലം), ഫെമീന (പുതിയങ്ങാടി), സുമി സൗജത്ത് (തവനൂർ), സൽമത്ത് ( പട്ടർനടക്കാവ്), നുസൈബ (പട്ടാമ്പി). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഫാത്തിമ.