ആലുവ: തായിക്കാട്ടുകര പ്ലാന്തറ മാൻസിലിൽ റിട്ട. സബ് രജിസ്ട്രാർ മുഹമ്മദ് കുഞ്ഞ് ലബ്ബയുടെ ഭാര്യ മലേഖ ബീവി (80) നിര്യാതയായി. ഹരിപ്പാട് പരിശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: അബ്ദുൽ സമദ്, മുനീറ ബീവി (റിട്ട. ഹെഡ്മിസ്ട്രസ്), സമീറബീവി (കെ.എസ്.എഫ്.ഇ,ഹരിപ്പാട്) നദീറബീവി, അബ്ദുൽ സത്താർ. മരുമക്കൾ: കെ.എം. സുബൈദ (റിട്ട. ഡി.ഡബ്ല്യു.ഡബ്ല്യു.ഒ), എം. മുഹമ്മദ് യൂനുസ് (റിട്ട. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി), എ. നൗഷാദ് (റിട്ട. ശിരസ്താർ), കെഎം. നൗഷാദ് (ബഹ്റൈൻ), പി.എ. സജീന (ആലുവ ആർ.എം.എസ്).