ആലത്തൂർ: പഴമ്പാലക്കോട് തെക്കേ പാവടിയിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കേപാവടിയില് പരേതനായ കൃഷ്ണന്റെ മകന് അയ്യപ്പൻ (ശെല്വന് -37) ആണ് മരിച്ചത്. കോയമ്പത്തൂരിൽ സ്വർണാഭരണ ജോലിക്കാരനാണ്. തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് വീട്ടിൽ നിന്ന് പോയ ഇയാൾ തിരിച്ചെത്താത്തതിനെ തുടർന്ന് നടന്ന തിരച്ചിലിൽ പഴമ്പാലക്കോട് സ്കൂളിന് പിന്നിലെ ഗ്രമകുളത്തിന്റെ കരയിൽ പേഴ്സും ചെരിപ്പും കണ്ടെത്തുകയായിരുന്നു. തുടർന്ന് അഗ്നി രക്ഷാസേനയും പൊലീസും നടത്തിയ തിരച്ചിലിലാണ് ആളെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മാതാവ്: പാപ്പാത്തി. ഭാര്യ: ജ്യോതിമണി. മക്കള്‍: നന്ദിത, മധുമിത (ഇരുവരും വിദ്യാർഥികള്‍). മൃതദേഹം ചൊവ്വാഴ്ച ആലത്തൂർ താലൂക്കാശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തും.