പെരുമ്പാവൂർ: ചെറുവേലിക്കുന്ന് മങ്ങാടൻ വീട്ടിൽ പരേതനായ മൈതീന്റെ മകൻ അഹമ്മദുണ്ണി ബാവ (73) നിര്യാതനായി. മുസ്ലിംലീഗ് വാഴക്കുളം പഞ്ചായത്ത് ജനറൽ സെക്രട്ടറിയും 20 വർഷമായി മഞ്ഞപ്പെട്ടി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റുമായിരുന്നു. ഭാര്യ: മുടിക്കൽ മുക്കട കുടുംബാംഗം സഫിയ. മക്കൾ: ബിജുമോൻ (എക്സി. എൻജിനീയർ, കെ.എസ്.ഇ.ബി, കളമശ്ശേരി), സിമി, സിംന. മരുമക്കൾ: ഷാബിറ (കെ.എസ്.എഫ്.ഇ, പെരുമ്പാവൂർ), സലിം മൂവാറ്റുപുഴ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ഇഖ്ബാൽ മേക്കാലടി (ബിസിനസ്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ചെറുവേലിക്കുന്ന് ജമാഅത്ത് ഖബർസ്ഥാനിൽ.