ഹരിപ്പാട്: കരുവാറ്റ സ്വദേശിയായ എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ബംഗളൂരുവിൽ മുങ്ങി മരിച്ചു. കരുവാറ്റ വിജയഭവനത്തിൽ പരേതനായ മോഹനൻ നായരുടെ മകൻ വിനീതാണ് (32) മരിച്ചത്.
ഞായറാഴ്ച വൈകീട്ട് സുഹൃത്തുക്കൾക്കൊപ്പം ഡാം കാണാൻ പോയപ്പോൾ അപകടത്തിൽപെടുകയായിരുന്നു. മാതാവ്: വിലാസിനി. ഭാര്യ: അശ്വതി. മകൻ: സിദ്ധാർഥ്. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും.