ചെങ്ങന്നൂർ: എം.സി റോഡരികിലെ കിണറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വയോധികൻ പന്തളം തെക്കേക്കര നരിയാപുരം രോഹിണി വീട്ടിൽ രവീന്ദ്രൻ നായരാണെന്ന് (64) തിരിച്ചറിഞ്ഞു. കഴിഞ്ഞ 17ന് രാവിലെയാണ് ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ ജങ്ഷന് വടക്കുമാറി റോഡരികിലെ ചരിവുപുരയിടത്തിൽ കുടുംബവീടിന്റെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കിണറിന്റെ കപ്പിയിൽ കിടന്ന കയർ ഉപയോഗിച്ച് തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം. പുലർച്ച വെള്ളം കോരാൻ എത്തിയ വീട്ടമ്മയാണ് ആദ്യം കണ്ടത്.
പിന്നീട് പൊലീസെത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു. രവീന്ദ്രൻ നായരെ കഴിഞ്ഞ 11ന് വീട്ടിൽനിന്ന് കാണാതാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വീട്ടുനൽകി. ഭാര്യയും രണ്ടുമക്കളുമുണ്ട്