കട്ടപ്പന: കൈനകരി കുറുപ്പശ്ശേരി പി.സി. ജോസഫ് (94) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. ചേര്‍ത്തല പൂത്തോട്ട പഞ്ഞിക്കാരന്‍ കുടുംബാംഗം. മക്കള്‍: ജേക്കബ് (മാടപ്പള്ളി), മാത്യു, ആന്‍സമ്മ സെബാസ്റ്റ്യന്‍ (ന്യുയോര്‍ക്ക്), ഫാ. ജോസഫ് കുറുപ്പശ്ശേരി സി.എം.ഐ (അധ്യാപകന്, മദര്‍ തെരേസ ഹൈസ്കൂള്‍, മുഹമ്മ). മരുമക്കള്‍: ഡാലിമ്മ ജേക്കബ് മാങ്കാവില്‍ കറ്റാനം, ജയമ്മ മാത്യു കറുകയില്‍ വേഴപ്ര, സെബാസ്റ്റ്യന്‍ മാളിയേക്കല്‍ ചമ്പക്കുളം (ന്യുയോര്‍ക്ക്). മൃതദേഹം ബുധനാഴ്ച രാവിലെ 11ന് വസതിയില്‍ കൊണ്ടുവരും. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കട്ടപ്പന വാഴവര സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.