കാഞ്ഞിരപ്പള്ളി: ആനത്താനം എസ്റ്റേറ്റിലെ റിട്ട. സൂപ്പർവൈസർ മണ്ണംപ്ലാക്കൽ കവല പാലവിള വീട്ടിൽ മാധവൻ നായർ (92) നിര്യാതനായി. ഭാര്യ: ചെങ്ങന്നൂർ കൊച്ചുതാഴോംമഠത്തിൽ കുടുംബാംഗം പരേതയായ പൊന്നമ്മ. മക്കൾ: മനോഹരൻ നായർ (പട്ടാഴി), രവീന്ദ്രൻ നായർ (തിരുവനന്തപുരം), ഗോപാലകൃഷ്ണൻ നായർ, പത്മകുമാരി (കുമാരനല്ലൂർ), പരേതയായ ശ്രീകുമാരിയമ്മ (കാട്ടൂര്‍). മരുമക്കൾ: ശ്രീദേവി, രേണുക, സുനിത, രവീന്ദ്രൻ (റിട്ട. മാതൃഭൂമി), പരേതനായ രാധാകൃഷ്ണൻ നായർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.