ആലത്തൂർ: പൂങ്ങോട് ചിറ്റേത്ത് വീട്ടിൽ റിട്ട. കോഓപറേറ്റിവ് ഇൻസ്പെക്ടർ സി.പി. ജോൺ (72) നിര്യാതനായി. ജില്ല പ്ലാനിങ് കമ്മിറ്റി അംഗം, കില ഫെസിലിറ്റർ, പെൻഷനേഴ്സ് യൂനിയൻ ബ്ലോക്ക് സെക്രട്ടറി, താലൂക്ക് ലൈബ്രറി സെക്രട്ടറി, ശിശുക്ഷേമ സമതി അംഗം, സീനിയർ സിറ്റിസൺ വെൽഫെയർ ഫ്രണ്ട് അസോസിയേഷൻ ജില്ല ട്രഷറർ, പു.ക.സ ജില്ല വൈസ് പ്രസിഡന്റ്, ലൈബ്രറി കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ഭാര്യ: കോതമംഗലം ഊഞ്ഞാപ്പാറ കീരികാട്ടിൽ കുടുംബാംഗം ഏലിയാമ്മ (ആലത്തൂർ താലൂക്ക് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റി റിട്ട. സെക്രട്ടറി). മക്കൾ: ലിജോ അന്ന (അധ്യാപിക, എ.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ ആലത്തൂർ), ഫിലിപ്പ് (കുവൈത്ത്). മരുമക്കൾ: സിബു കോശി (അധ്യാപകൻ), ശാരിക (കുവൈത്ത്).