ഒളവട്ടൂർ: വെള്ളോട്ടുചോലയിൽ താമസിക്കുന്ന കോഴിശ്ശേരി വാര്യകുത്ത് മുഹമ്മദ് ഹാജി (76) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് ആലങ്ങാട് മഹല്ല് യൂനിറ്റ് പ്രസിഡന്റും ഒളവട്ടൂർ റോസ് ലാൻഡ് കമ്മിറ്റി ട്രഷററും ആലങ്ങാട് മഹല്ല് കമ്മിറ്റി രക്ഷാധികാരിയുമായിരുന്നു. ഭാര്യ: ആമിന. മക്കൾ: റംല, മുജീബ്, ശരീഫ, അഷ്റഫ് (ജിദ്ദ), സൈഫുദ്ദീൻ (അബൂദബി), റിസാനത്ത്, സാജിദ, മൻസൂർ, അൻവർ സാദിഖ് (ഖസീം). മരുമക്കൾ: ചേക്കുട്ടി, മഹ്മൂദ്, സലീം (ജിദ്ദ), അബൂബക്കർ, തസ്ലീന, ഹുസ്ന, ജഹീറ, സുഹ്റ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് ആലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.