ചെങ്ങന്നൂർ: എം.സി റോഡിൽ തിരുവൻവണ്ടൂർ പ്രാവിൻകൂട് ജങ്ഷന് സമീപം വാഹനമിടിച്ച് അജ്ഞാതൻ മരിച്ചു. 65 വയസ്സ് തോന്നിക്കുന്ന ഇയാൾ വെള്ളമുണ്ടും ചാരനിറത്തിലുള്ള ഷർട്ടുമാണ് ധരിച്ചിരുന്നത്. ചൊവ്വാഴ്ച പുലർച്ചയാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയെങ്കിലും സി.സി ടി.വി കാമറകൾ പരിശോധിച്ച് വാഹനം തിരിച്ചറിഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്തു. പട്രോളിങ് വിഭാഗം തിരുവല്ല ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.