മട്ടാഞ്ചേരി: ചെറളായിയിലെ ശ്രദ്ധ വസ്ത്രശാല ഉടമ തൃപ്പൂണിത്തറ ഇരുമ്പനം, കുറ്റിക്കാട്ട് വീട്ടിൽ സന്തോഷ് കുമാറിനെ (58) കടയിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയുടെ ഒന്നാം നിലയിലെ വിശ്രമമുറിയിൽ തിങ്കളാഴ്ച രാത്രിയാണ് മൃതദേഹം കണ്ടത്. കട പകുതി അടച്ചിട്ടിരിക്കുന്നതായി കണ്ട സമീപത്തെ കച്ചവടക്കാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.