ആലത്തൂർ: കാട്ടുശ്ശേരിയിൽ നെൽ പാടത്ത് കീടനാശിനി തളിക്കാനെത്തിയ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അയിലൂർ സീതാവിൽ കരീമിന്റെ മകൻ സിദ്ദിഖ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. ഇവിടെ സാധാരണ കൃഷിപ്പണിക്ക് വരുന്ന ആളാണ് സിദ്ദിഖ്. വ്യാഴാഴ്ച കീടനാശിനി തളിക്കുന്ന ജോലി ആയിരുന്നു. രാവിലെ 10.30 ഓടെ കൃഷി ഉടമ ചായ കൊണ്ടുവന്ന് നൽകിയിരുന്നു. ഉച്ചഭക്ഷണത്തിന് വിളിക്കാൻ ചെന്നപ്പോൾ ആളെ കണ്ടില്ല. മറ്റെവിടെയെങ്കിലും പോയതാവുമെന്ന് കരുതി കൃഷിയുടമ തിരിച്ചു പോയി. പിന്നെയും ചെന്ന് നോക്കിയപ്പോൾ കാണാതായതോടെ തെരച്ചിൽ നടത്തിയപ്പോഴാണ് നെൽച്ചെടികൾക്കിടയിൽ വീണ് കിടക്കുന്നത് കണ്ടത്. കീടനാശിനി തളിക്കുന്ന പമ്പും സമീപത്തുണ്ടായിരുന്നു. ഉടനെ ആലത്തൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്തും. മാതാവ്: പ്യാരിജാൻ. ഭാര്യ: വഹീദ. മക്കൾ: ആസിയ, ആഷിഖ്. സഹോദരങ്ങൾ: റഫീഖ്, സീനത്ത്.