തിരൂരങ്ങാടി: അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷനും ഏഴാം വാർഡ് (കുന്നുംപുറം) അംഗവുമായ പി.കെ. ഹനീഫ (കുഞ്ഞാപ്പു-53) നിര്യാതനായി. കുന്നുംപുറം കൊടക്കല്ല് സ്വദേശി പരേതനായ പാലമഠത്തിൽ കോഴിശ്ശേരി (പാലംപറമ്പത്ത്) കുഞ്ഞാലൻ കുട്ടി ഹാജിയുടെ മകനാണ്. മണ്ഡലം കോൺഗ്രസ് സെക്രട്ടറി, കുന്നുംപുറം പാലിയേറ്റീവ് കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് വി.എസ്. ജോയ്, കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൽ മജീദ് തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഊക്കത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. മാതാവ്: എട്ടുവീട്ടില്‍ പാത്തേമ. ഭാര്യ: കാരാട്ട് സലീന (വെന്നിയൂർ). മക്കൾ: മുഖ്താർ, മനാസിർ, മിൻഹാജ.