അങ്ങാടിപ്പുറം: പരിയാപുരം കിഴക്കേമുക്ക് കുഴിമറ്റം ജോണിന്റെയും സാറാമ്മയുടെയും മകൻ ജോസഫ് (റെജി -48) നിര്യാതനായി. പെരിന്തൽമണ്ണയിൽ ഹോസ്റ്റൽ നടത്തുകയായിരുന്നു. ഭാര്യ: കിള്ളിമംഗലം മണിച്ചിറ കുടുംബാംഗം ബേബി. മക്കൾ: അജയ് (മെക്കാനിക്, പെരിന്തൽമണ്ണ), അമൽ (വിദ്യാർഥി, സെന്റ് മേരീസ് കോളജ്, പുത്തനങ്ങാടി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയ സെമിത്തേരിയിൽ.