ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം മാന്തടത്ത് കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഒതളൂർ സ്വദേശി പടിഞ്ഞാറ്റുമുറിയിൽ സുനിലിന്റെ മകൻ അഭിരാം(20) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഒതളൂർ തെക്കത്ത് വളപ്പിൽ സുനിയുടെ മകൻ അശ്വിൻ (18) അപകടത്തിൽ മരിച്ചിരുന്നു. അശ്വിന്റെ സുഹൃത്തുകൂടിയായ അഭിരാമിനെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. ചങ്ങരംകുളം ഭാഗത്തുനിന്ന് എടപ്പാൾ ഭാഗത്തേക്ക് വന്നിരുന്ന അശ്വിനും അഭിരാമും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിന്റെ സൈഡിൽ ഇടിച്ച് മറിഞ്ഞാണ് അപകടം.