അങ്കമാലി: പുളിയനം മണവാളൻ വീട്ടിൽ ജോസഫിന്റെ ഭാര്യ ആനി (87) നിര്യാതയായി. റിട്ട. അധ്യാപികയാണ്. മക്കൾ: ഡോ. സാജൻ ജോസഫ് (യു.എസ്.എ), ബീന, സാലൻ, ലീന, സുനിൽ ജോസഫ് (സിംഗപ്പൂർ), പരേതയായ മിനി. മരുമക്കൾ: ഉദയ, തോമസ് ചക്യേത്ത്, ജിന്നി, ആന്റണി മാളിയേക്കൽ, ബിസി, പരേതനായ വർഗീസ് വാഴപ്പിള്ളി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് എളവൂർ സെന്റ് ആന്റണീസ് കുന്നേൽപള്ളി സെമിത്തേരിയിൽ.