ചങ്ങനാശ്ശേരി: കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനും ചങ്ങനാശ്ശേരി നഗരസഭ മുൻ അധ്യക്ഷനുമായ സാജന് ഫ്രാന്‍സിസ് (70) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് നാലു ദിവസമായി തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ച മൂന്നു മണിയോടെയാണ് അന്ത്യം. പരേതനായ സി.എഫ്. തോമസ് എം.എല്‍.എയുടെ സഹോദരനാണ്. 45 വര്‍ഷമായി ചങ്ങനാശ്ശേരിയുടെ പൊതുജീവിതത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. വിദ്യാര്‍ഥി നേതാവായാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ഷേര്‍ളി, ഫാത്തിമാപുരം വാളംപറമ്പില്‍ കുടുംബാംഗം. (അധ്യാപിക, വെരൂര്‍ എല്‍.പി.സ്കൂള്‍). മക്കള്‍: സാന്ദ്ര (മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്), സച്ചിന് (ഓഫിസര്‍, ഇസാഫ് ബാങ്ക്), പരേതനായ സാവിയോ, സ്നേഹ (എം.കോം, ക്രിസ്തുജ്യോതി കോളജ്, ചങ്ങനാശ്ശേരി).
മരുമക്കള്‍: വി.ജെ. വില്‍സണ്‍ (ചുങ്കത്ത് തൃശൂര്‍, സീനിയര്‍ മാനേജര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്), റോസ്മി മരിയ ഡയസ് കീരംഞ്ചിറ, പെരുവന്താനം (അധ്യാപിക ഗുഡ്ഷെപ്പേര്‍ഡ്, ചങ്ങനാശ്ശേരി).
മൃതദേഹം ശനിയാഴ്ച രാവിലെ 10 മുതല്‍ 10.30 വരെ ചങ്ങനാശ്ശേരി നഗരസഭ കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും. ആര്‍ച് ബിഷപ് ജോസഫ് പെരുന്തോട്ടം വസതിയിലെ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.