അങ്ങാടിപ്പുറം: പൂപ്പലം ഗവ. എല്‍.പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപിക പി.സി. ചന്ദ്രമതി (74) നിര്യാതയായി. പെരിന്തല്‍മണ്ണ ഗവ. സെന്‍ട്രല്‍ എല്‍.പി സ്കൂള്‍, പെരിന്തല്‍മണ്ണ ഗവ. മോഡല്‍ സ്കൂള്‍, പുത്തനങ്ങാടി ഗവ. എല്‍.പി സ്കൂള്‍ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂന്താനം റെസിഡന്റ്സ് അസോസിയേഷന് സെക്രട്ടറിയായിരുന്നു. ഭര്‍ത്താവ്: പരേതനായ പാലിശ്ശേരി കളത്തില്‍ അരവിന്ദന്. മക്കള്‍: അനൂപ് (ലോക്കോ പൈലറ്റ് കൊങ്കണ്‍ റെയിൽവേ), ആനന്ദ് (ടയോട്ട, ഖത്തര്‍). മരുമക്കള്‍: ദിവ്യ, വിജിത. സഹോദരങ്ങള്‍: പി.സി. സേതുമാധവന്, പി.സി. രാധ (റിട്ട. അധ്യാപിക, തരകന് ഹൈസ്കൂള്‍), ഗാനരചയിതാവ് പി.സി. അരവിന്ദന്, പി.സി. സുജാത.