പൂക്കോട്ടുംപാടം: ചേലോട് ശാസ്ത്രീയാര് എ.യു.പി സ്കൂളിലെ റിട്ട. പ്രധാനാധ്യാപകന് ചുള്ളിയോട് കാരക്കുളം താളിക്കുളത്ത് ശങ്കരന് മാസ്റ്റർ (95) നിര്യാതനായി. അമരമ്പലം ക്ഷീരവികസന സംഘം സ്ഥാപക പ്രസിഡന്റ്, ചുള്ളിയോട് ഗ്രാമോദ്ധാരണ സംഘം വായനശാല സ്ഥാപകാംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: പരേതയായ കെ.വി. മീനാക്ഷിക്കുട്ടിയമ്മ. മക്കള്‍: കൃഷ്ണകുമാര്‍ (റിട്ട. പ്രധാനാധ്യാപകന് ദേവധാര്‍ എല്‍.പി സ്കൂള്‍ കരുളായി), സുരേഷ് ബാബു (മഞ്ചേരി കോ ഓപറേറ്റിവ് അര്‍ബന്‍ ബാങ്ക്), പ്രകാശ് (കരിപ്പൂര്‍ എയര്‍പോര്‍ട്ട് പോസ്റ്റോഫിസ്). മരുമക്കള്‍: രമാദേവി (അധ്യാപിക, ചേലോട് എസ്.എ.യു.പി സ്കൂള്‍), സുജ (ജി.ജി.എച്ച്.എസ് സ്കൂള്‍ മഞ്ചേരി), രതി (മഞ്ചേരി കോ. ഓപറേറ്റിവ് അര്‍ബന്‍ ബാങ്ക്). സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് കാരക്കുളത്തെ വീട്ടുവളപ്പിൽ.