മൂവാറ്റുപുഴ: എഫ്.സി.സി വിമലഗിരി (വാഴപ്പിള്ളി ഈസ്റ്റ്) ഭവന അംഗം സിസ്റ്റര്‍ റെയ്ച്ചല്‍ (ഏലമ്മ -90) നിര്യാതയായി. അങ്കമാലി, പാണാവള്ളി, പൈങ്ങോട്ടൂര്‍, വെളിയേല്‍ച്ചാല്‍, കരിമണ്ണൂര്‍, ജോസ്ഗിരി, ചെമ്പകപ്പാറ, ഇരട്ടയാര്‍, പോര്‍സ്യുങ്കുള-ആലുവ, നിര്‍മലഭവന്‍, അല്‍ഫോന്‍സ ഭവന് ബംഗളൂരു, കഞ്ഞിക്കുഴി, സാന്‍ജോ സദന് കെങ്കേരി, തൊമ്മന്‍കുത്ത്, ഞായപ്പിള്ളി, നെയ്യശ്ശേരി, നിര്‍മലഗിരി, ഉടമ്പന്നൂര്‍, പള്ളിക്കാമുറി എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപികയായും മതാധ്യാപികയായും സുപ്പീരിയര്‍, ജൂനിയര്‍ മിസ്ട്രസ്, ട്രഷറര്‍, വിവിധ ഭക്തസംഘടനകളുടെ മോഡറേറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാക്കൂര്‍ ഇടവക പെരുമറ്റത്തില്‍ പരേതരായ ആഗസ്തി-അന്നമ്മ ദമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍: ഫാ. അഗസ്റ്റ്യന്‍ (പാലാ), പരേതരായ ബിഷപ് മാര്‍ ജോണ്‍ പെരുമറ്റത്തില്‍ എം.എസ്.ടി (ഉൈജ്ജന്‍), ത്രേസ്യാമ്മ, അന്നമ്മ ജോസഫ് കുരിയാസ്, പൗലോസ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കുര്‍ബാനയോടുകൂടി ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) ഫ്രാന്‍സിസ്ക്കന്‍ ക്ലാര മഠം വക സെമിത്തേരിയില്‍.