വേങ്ങര: എഴുത്തുകാരൻ കെ.കെ. കൂരിയാട് (ഇരിങ്ങല്ലൂർ കടക്കാടൻ കുഞ്ഞി മുഹമ്മദ്-83) നിര്യാതനായി. റിട്ട. പാലക്കാട് ജില്ല ഗവ. മെഡിക്കൽ സ്റ്റോർ സൂപ്രണ്ടായിരുന്നു. 25 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമഗ്ര സാഹിത്യ അവാർഡ്, വാസ്കൊ അവാർഡ് എന്നിവ നേടിയിരുന്നു. ഭാര്യ: അമ്പലവൻ കുളപ്പുരക്കൽ ആയിശ. മക്കൾ: ഷമീർ (റിയാദ്), റസീന, സാജിദ, ഫാരിജ, അനീഷ. മരുമക്കൾ: അബ്ദുസ്സലാം, അബ്ദുല്ലത്തീഫ്, കുഞ്ഞാലിക്കുട്ടി, അൻസാർ അലി, ഖദീജത്തുൽ കുബ്റ.