കൊച്ചി: പാലാരിവട്ടം കള്ളിയത്ത് പറമ്പിൽ ഡോ.ജോൺ എ. കോൾ (78) നിര്യാതനായി. സൗദി അറേബ്യയിലെ അരാംകോ കമ്പനിയിലും അമേരിക്കയിലുമായി ജോലി ചെയ്തിരുന്ന ഡോ. ജോൺ പതിറ്റാണ്ടിലേറെയായി എറണാകുളത്തെ അഗതി മന്ദിരങ്ങളിൽ സേവനം ചെയ്യുകയായിരുന്നു. പാണാവള്ളി കീഴാഞ്ഞിലി കുടുംബാംഗം ജെസി ജോണാണ് ഭാര്യ. മക്കൾ: ഡോ. ജിൽ ജോൺ കോൾ (ഇന്റർനാഷനൽ മെഡിക്കൽ കോർപ്സ്, യു.എസ്.എ), ബോബി ജോൺ (യു.എസ്.എ), ജാനിസ് ജോൺ (യു.എസ്.എ). മരുമകൻ: കേണൽ ടെഡ് അലൻ മാർട്ടിനെസ് (യു.എസ് ആർമി).