ചേലക്കുളം: പാണവേലി പരേതനായ കൊച്ചഹമ്മദ് മുസ്ലിയാരുടെ മകൻ മുഹ്യിദ്ദീൻ മുസ്ലിയാർ (93) നിര്യാതനായി. ചേലക്കുളം, തുറവുങ്കര, പാനിപ്ര, മാലൂദ്പുര, കുമ്മനോട് എന്നിവിടങ്ങളിൽ ഇമാമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏഴ് പതിറ്റാണ്ടിലേറെ ദീനിരംഗത്ത് പ്രവർത്തിച്ച അദ്ദേഹത്തിന് നൂറുകണക്കിന് ശിഷ്യസമ്പത്തുണ്ട്. എറണാകുളം ബ്രോഡ്വേ മസ്ജിദ് മുൻ ഖതീബ് മുഹമ്മദ് റഫീഖ് മൗലവി സഹോദരനാണ്. ഭാര്യ: നഫീസ പറാട്ട്. മക്കൾ: അസ്മ, സലിം, ഷാഫി, സമദ് ഐഷാബീവി, ജാസ്മിൻ, ഷഫീറ. മരുമക്കൾ: അസീസ്, ജമീല, സൈനബ, സീന, സെയ്തു, റഹീം.