കാക്കനാട്: പ്രശസ്ത ഡോക്ടറും ആലുംമൂട്ടിൽ തറവാട് അംഗമായിരുന്ന ഡോ.എം. രവീന്ദ്രൻ ചാന്നാർ (87) നിര്യാതനായി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ച് വിദ്യാർഥിയായിരുന്നു. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളജുകകളിൽ സേവനമനുഷ്ഠിച്ച രവീന്ദ്രൻ ചാന്നാർ കോട്ടയം മെഡിക്കൽ കോളജിൽ വകുപ്പ് മേധാവിയായാണ് വിരമിച്ചത്. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ രാജ്യങ്ങളിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഗീത. മക്കൾ: ഡോ. മനോജ് (യു.എസ്.എ), ഡോ. ആനന്ദ് (യു.എസ്.എ). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് ഹരിപ്പാട് മുട്ടം ആലുംമൂട്ടിൽ തറവാട് വീട്ടിൽ.