ഇരിവേറ്റി: കെ.എൻ.എം യൂനിറ്റ് പ്രസിഡന്റും തുവ്വക്കാട് ജി.എം.യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകനുമായ എം. കുഞ്ഞാലൻകുട്ടി മാസ്റ്റർ (84) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി വടശ്ശേരി. മക്കൾ: അബ്ദുൽ റഷീദ് (റിട്ട. ജോ. ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്), അബ്ദുൽ ജലീൽ (റിട്ട. ഓവർസിയർ, ഇറിഗേഷൻ വകുപ്പ്), അബ്ദുൽ ലത്തീഫ് (അഡ്വക്കറ്റ് മഞ്ചേരി), ശരീഫ ടീച്ചർ (മലപ്പുറം ജില്ല പഞ്ചായത്ത് അംഗം). മരുമക്കൾ: പി.കെ. അബ്ദുറസാഖ് (കുഴിഞ്ഞോളം), റൈഹാനത്ത് (ജി.എച്ച്.എസ്.എസ് കാവനൂർ), ഹസീന (ജി.എച്ച്.എസ്.എസ് വടശ്ശേരി), ശരീഫ (മമ്പാട്).