പൊന്നാനി: ചന്തപ്പടി പത്തോടി റോഡിൽ കെ.എസ്.ഇ.ബി റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ പി.എം. അബ്ദുല്ലക്കുട്ടി (75) നിര്യാതനായി. ഭാര്യ: ടി.പി. ഖൈറുന്നിസ. മക്കൾ: ടി.പി. സലീല (അധ്യാപിക, പൊന്നാനി എം.ഐ. ഹയർ സെക്കൻഡറി സ്കൂൾ), ടി.പി. സഫീൽ (എൻജിനിയർ, ബി.എസ്.എൻ.എൽ തിരൂർ). മരുമക്കൾ: കെ. ആസിഫ് (അധ്യാപകൻ, എം.ഐ. ഹയർ സെക്കൻഡറി സ്കൂൾ, പൊന്നാനി), ഡോ. എ. ജുൽന (എടപ്പാൾ ഗവ. പ്രൈമറി ഹെൽത്ത് സെൻറർ). സഹോദരിമാർ: പി.എം. സാറു, പരേതരായ ബീവി, ആയിശ ബീവി, കുഞ്ഞീവി.