തിരൂർ: തെക്കുംമുറി പരേതനായ വട്ടേകാട്ടിൽ ബാപ്പുട്ടി മൗലവിയുടെ ഭാര്യ തവരംകുന്നത്ത് ഖദീജ (83) നിര്യാതയായി. അന്നാര എ.എൽ.പി. സ്കൂൾ മുൻ പ്രധാനാധ്യാപികയായിരുന്നു. മക്കൾ: വി. ബദർ അഹമ്മദ് ( ആസ്ത്രേലിയ), ബുഷറ, പരേതയായ ജമീല. മരുമക്കൾ: നാദിർഷ കടായിക്കൽ (എൻ.സി.പി ന്യൂനപക്ഷ സെൽ ജില്ല പ്രസിഡന്റ്), അബ്ദുൽ മജീദ് (പുന്നയൂർകുളം), റസീന പടിയത്ത് (ആസ്ത്രേലിയ). സഹോദരൻ: ടി.കെ. ഉമ്മർ (ബി.പി. അങ്ങാടി). ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് വടക്കെ അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.