കാരക്കുന്ന്: കേരള ക്ഷേത്രസംരക്ഷണ സമിതി മലപ്പുറം മേഖല പ്രസിഡന്റ് കാരക്കുന്ന് നായരങ്ങാടിയിലെ വലിയോത്ത് പി.പി. മോഹൻ കുമാർ (മനു -69) നിര്യാതനായി. എൻ.എസ്.എസ്, കർഷക സമിതി തുടങ്ങിയ സംഘടനകളിലെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ഗീത. മക്കൾ: ദിവ്യ (അധ്യാപിക, പുറ്റാനിക്കാട് വി.എ.എൽ.പി സ്കൂൾ), വിദ്യ (അധ്യാപിക, ചെമ്പ്രശ്ശേരി എ.യു.പി സ്കൂൾ), സിദ്ധാർഥ് (മർച്ചന്റ് നേവി). മരുമക്കൾ: ഗിരീഷ് (ബിസിനസ്), മനോജ് (അധ്യാപകൻ, മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂൾ), ആതിര (ഇസാഫ് ബാങ്ക്, കാവനൂർ).