പറവൂർ: പറവൂർ ടൗൺ ഇറക്കത്ത് ഇ.എ. അബ്ദുവിന്റെ (റിട്ട. എച്ച്.എം.ടി, കളമശ്ശേരി.) ഭാര്യയും എടവനക്കാട് കുരുടംപറമ്പിൽ കുടുംബാംഗവുമായ കൊച്ചാമിനുമ്മ (ആമിന ടീച്ചർ -75) നിര്യാതയായി. പെരുമ്പടന്ന എൽ.പി.എസ് റിട്ട. എച്ച്.എമ്മാണ്. മക്കൾ: ഇ.എ. റിയാസ് (അസി. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി, കണ്ണൂർ), ഡോ. ഇ.എ. ജാസ്മിൻ (പ്രഫസർ, ഗവ. എൻജിനീയറിങ് കോളജ്, തൃശൂർ). മരുമക്കൾ: പി.എ. സിമി (അസി. പ്രഫസർ, എം.ഇ.എസ് ട്രെയിനിങ് കോളജ്, എടത്തല), കെ.എ. നൗഷാദ് (റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് നായരമ്പലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.