ചേർത്തല: ദേശീയ പാതയിൽ ചേർത്തല മതിലകം ആശുപത്രിക്ക് സമീപം ടെമ്പോ വാൻ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡ് നടേപറമ്പ് ജോയിയുടെ മകൻ ജോയലാണ് (26) മരിച്ചത്. തിങ്കളാഴ്ച സുഹൃത്ത് അശ്വിനുമായി മാരാരിക്കുളത്ത് പോയി മടങ്ങുന്ന വഴി പുലർച്ച 4.30നാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ തെറിച്ചുവീണു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂട്ടർ പൂർണമായും തകർന്നു. മാതാവ്: സോണി.