അങ്കമാലി: കറുകുറ്റി റെയിൽവേ സ്റ്റേഷന് സമീപം സ്വകാര്യ ബസ് ഡ്രൈവറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പാറക്കടവ് എളവൂർ മാമ്പ്ര കുറുങ്ങാടൻ ഈനാശുവിന്റെ മകൻ നിർമലാണ് (33) മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്. മാതാവ്: അൽഫോൻസ. സഹോദരങ്ങൾ: അമൽ. അമൃത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് മാമ്പ്ര സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.