പാലാ: വയനാട് സ്വദേശിയെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് പാടിച്ചിറ കബനിഗിരി തെക്കേത്തറയില്‍ പരേതനായ സുരേന്ദ്രന്റെ മകന് ടി.എസ്. സുധീഷാണ് (36) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഭരണങ്ങാനം തറപ്പേല്‍ കടവിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം മുമ്പ് ഇയാളെ കീഴമ്പാറയില്‍ നാട്ടുകാര്‍ കണ്ടിരുന്നു. ആറ്റില്‍ വീണതാണെന്ന് കരുതുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. തീക്കോയില്‍ ഇയാളുടെ ബന്ധുവീടുകളുണ്ട്.