ഈരാറ്റുപേട്ട: ഏറ്റുമാനൂർ- പാലാ റോഡിൽ കിസ്മത്ത് പടിയിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച് യുവതി മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ട തടവനാൽ കീഴേടത്തിൽ ഫൗസിയയാണ് (39) മരിച്ചത്. കാരിത്താസ് ആശുപത്രിയിൽ പഠിക്കുന്ന മകളെ കാണാൻ ഈരാറ്റുപേട്ടയിൽനിന്ന് പോകുംവഴിക്കാണ് അപകടം ഉണ്ടായത്. അപകടത്തിൽ നിസ്സാര പരിക്കേറ്റ ഭർത്താവ് ഷെറീഫ്, ഓട്ടോ ഡ്രൈവർ ഈരാറ്റുപേട്ട നടയ്ക്കൽ കണിയാംകുന്നേൽ മുഹമ്മദ് സാലി (57), കാർ ഡ്രൈവർ പാലാ സ്വദേശി ഷെറിൻ (30) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെറിനെയും മുഹമ്മദ് സാലിയെയും മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വണ്ണപ്പുറം സ്വദേശിനിയാണ്. മക്കൾ: ആഷിന (ബി.ഫാം വിദ്യാർഥിനി), ആഷിഖ് (വിദ്യാർഥി). മരുമകൻ: അബി അടിവാട്.