കുട്ടനാട്: വിമുക്തഭടനെ പാടത്തെ വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പള്ളിക്കൂട്ടുമ്മ നാല്പ്പത്തിയഞ്ചില് പത്തില്‍ച്ചിറയില്‍ എന്‍.ആര്. ശശിധരനാണ് (74) മരിച്ചത്. വീട്ടില്‍ ഒറ്റക്ക് താമസിച്ചിരുന്ന ഇദ്ദേഹത്തെ ചൊവ്വാഴ്ച രാവിലെ 10.30ന് വേഴപ്ര പറക്കുടി പാടത്തിന്റെ കിഴക്കേപുറംബണ്ടിന് സമീപമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ഇദ്ദേഹം വീട്ടില്‍നിന്ന് പതിവുപോലെ പുറത്ത് പോയിരുന്നതായി പൊലീസ് പറഞ്ഞു. തിരികെ വീട്ടിലേക്ക് പോകവേ വെള്ളക്കെട്ടില്‍ കാല്‍വഴുതി വീണതാണെന്ന് കരുതുന്നു. രാമങ്കരി പൊലീസ് എത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: പരേതയായ വാസന്തി. മക്കള്‍: സന്ധ്യ, സിന്ധു (വെളിയനാട് ഗ്രാമപഞ്ചായത്ത് ഒമ്പതാംവാര്‍ഡ് അംഗം), സൗമ്യ (അധ്യാപിക, എസ്.എന്‍.ഡി.പി. എസ്.എച്ച്.എസ്. കിളിരൂര്‍). മരുമക്കള്‍: സുരേഷ്, ജി. സൂരജ് (കോണ്‍ഗ്രസ് വെളിയനാട് മണ്ഡലം പ്രസിഡന്റ്), സോന. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഒന്നാങ്കര എസ്.എന്‍.ഡി.പി. ശാഖായോഗം ശ്മശാനത്തില്‍.