കളമശ്ശേരി: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരിയായ നഴ്സ് മരിച്ചു. ആലുവ ലക്ഷ്മി ആശുപത്രി നഴ്സ് കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി പെരിങ്ങോട്ടിൽ വീട്ടിൽ സജീവെൻറ ഭാര്യ ഷീജയാണ് (45) മരിച്ചത്. ദേശീയപാത അപ്പോളോ കവലയിൽ ചൊവ്വാഴ്ച രാത്രി 7.15നാണ് അപകടം. ജോലി കഴിഞ്ഞ് ഭർത്താവുമൊത്ത് ബൈക്കിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. മൃതദേഹം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മകൾ: വിഷ്ണുപ്രിയ (പ്ലസ് വൺ വിദ്യാർഥിനി).