കോട്ടയം: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കരൂർ പോണാട് തൊട്ടുവഴിയിൽ ടി.കെ. ബാലകൃഷ്ണൻ (ആശാൻ -88) നിര്യാതനായി. ദീർഘകാലം സി.പി.ഐ കരൂർ ലോക്കൽ സെക്രട്ടറിയും, വലവൂർ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, ഇടനാട് സഹകരണ ബാങ്ക് ബോർഡ് അംഗം, കിസാൻ സഭ മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രതികുമാരി, കിഴിതിരി ചെമ്പനാൽ കുടുംബാംഗം. മക്കൾ: പ്രദീപ്, പ്രകാശ്, ദീപ. മരുമക്കൾ: രമണി (കണ്ണൂർ), സജിനി (കണ്ണൂർ), വിജയൻ (ഉഴവൂർ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.