ആറാട്ടുപുഴ: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി പനി ബാധിച്ചു മരിച്ചു. മുതുകുളം വടക്ക് കാനാശ്ശേരി തെക്കതിൽ രാജേന്ദ്രെൻറ മകൾ ദിവ്യരാജാണ്(13) മരിച്ചത്. ശനിയാഴ്ച രാത്രിയാണ് പനിയുടെ ലക്ഷണം കണ്ടു തുടങ്ങിയത്. ഞായറാഴ്ച ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ച അഞ്ചോടെ രോഗം മൂർച്ഛിച്ചു. തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മാതാവ്: കല. സഹോദരി: കാവ്യ രാജ്.