തിരൂർ: കാരന്തൂർ മർകസ് വൈസ് പ്രസിഡന്റും ബാഫഖി എജുസോൺ സ്ഥാപകനും പ്രസിഡന്റുമായിരുന്ന തിരൂർ നടുവിലങ്ങാടി സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ മലേഷ്യ (82) നിര്യാതനായി.പിതാവ്: അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ. മാതാവ്: ശരീഫ ഖദീജ ബീവി. ഭാര്യ: ശരീഫ ഫാത്തിമ ബീവി. മക്കൾ: സഹൽ ബാഫഖി, ശരീഫ സുൽഫത്ത് ബീവി. മരുമക്കൾ: ഫൈസൽ, ശരീഫ ഹന ബീവി. സഹോദരങ്ങൾ: ഹുസൈൻ ബാഫഖി, അബൂബക്കർ ബാഫഖി, അബ്ദുല്ല ബാഫഖി, ഹംസ ബാഫഖി, ഇബ്രാഹിം ബാഫഖി, അലി ബാഫഖി, ഹസൻ ബാഫഖി, അഹ്മദ് ബാഫഖി, ശരീഫ മറിയം ബീവി, ശരീഫ നഫീസ ബീവി. വ്യാഴാഴ്ച രാവിലെ 8.30ന് പൂക്കയിൽ തറയപറമ്പ് ഇർശാദു സ്വിബിയാൻ മദ്റസയിൽ മയ്യിത്ത് നമസ്കാരം നടക്കും. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കൊയിലാണ്ടി വലിയകത്ത് മഖാം ഖബർസ്ഥാനിൽ.