രാമപുരം: ബ്ലോക്ക് പടിയിലെ പള്ളിയാൽതൊടി ഹംസ എന്ന പി.ടി. ഹംസ (73) നിര്യാതനായി. പൊതുപ്രവർത്തകനും രാമപുരം മഹല്ല് ജുമാമസ്ജിദ് കമ്മിറ്റി, മഹല്ല് അൽ ഇഹ്സാൻ റിലീഫ് കമ്മിറ്റി എന്നിവയിൽ അംഗവുമായിരുന്നു. ആദ്യകാല സി.പി.എം പ്രവർത്തകനായിരുന്നു. ഭാര്യ: താച്ചുമ്മ (രാമപുരം). മക്കൾ: പി.ടി. ബഷീർ (പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് മുൻ സ്ഥിരംസമിതി ചെയർമാൻ), ജാഫർ (വ്യാപാരി, രാമപുരം) സലീം, ഷൗക്കത്ത്, നസീർ. മരുമക്കൾ: ആസ്യ (മറ്റത്തൂർ), സാജിത (പുത്തനങ്ങാടി), റുബീന (കടന്നമണ്ണ), സുൽഫത്ത് (കുറുവ), ജെസ്മിന (പുത്തനങ്ങാടി). സഹോദരങ്ങൾ: ഹസൈനാർ, സെയ്താലി.