പെരുമ്പാവൂർ: വല്ലം റയോൺപുരം അമ്പാടൻ വീട്ടിൽ പരേതനായ പരീതിന്റെ മകൻ കുഞ്ഞുമുഹമ്മദ് (സൈക്കിൾ കൊച്ചാപ്പ - 103) നിര്യാതനായി. റയോൺപുരത്തെ പഴയകാല സൈക്കിൾ റിപ്പയറായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതരായ ഇബ്രാഹീം, ബീരാൻ, കൊച്ചുപിള്ള, അഹമ്മദ്, അബ്ദുൽ ഖാദർ, ആസിയ, പാത്തുമ്മ, ഫാത്തിമ, ആമിന.