പറവൂർ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏഴിക്കര കടക്കര ആട്ടയിൽ വീട്ടിൽ എ.ബി. ജിനീഷ് (37) ആണ് മരിച്ചത്. ഭാസി - വിജയമ്മ ദമ്പതികളുടെ മകനാണ്. ആഗസ്റ്റ് 28ന് വൈകീട്ട് നാലിന് നെട്ടൂർ ഐ.എൻ.ടി.യു.സി കവലയിലാണ് അപകടമുണ്ടായത്. അരൂരിൽ അമ്മയുടെ വീട്ടിൽ പോയി ഇരുചക്രവാഹനത്തിൽ തിരിച്ചുവരുമ്പോൾ ജിനീഷിന്റെ രക്തസമ്മർദം കുറയുകയും വണ്ടി നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു. എറണാകുളം മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബി.പി.സി.എല്ലിലെ കരാർ ജീവനക്കാരനാണ്. ഡി.വൈ.എഫ്.ഐ ഏഴിക്കര മേഖല കമ്മിറ്റി അംഗമാണ്. ഭാര്യ: അശ്വതി. മകൾ: സാഹിത്യ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് തത്തപ്പിള്ളി ശ്മശാനത്തിൽ.