മലപ്പുറം: പൈത്തിനിപറമ്പ് സ്വദേശിയും മച്ചിങ്ങല്‍ ജി.എല്‍.പി സ്കൂള്‍ ഭാഗത്ത് താമസക്കാരനുമായ പള്ളിത്തൊടി ബഷീറിന്റെ മകന് ജിംഷാദ് (26) ബൈക്കപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 12 ഓടെ മലപ്പുറം-കോട്ടക്കൽ റോഡിൽ മൈലപ്പുറത്താണ് അപകടം. ജിംഷാദ് മലപ്പുറത്ത് നിന്ന് കോട്ടക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. ഹമ്പ് കയറിയ ഉടൻ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. അല്പ സമയത്തിനകം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: മുംതാസ്. സഹോദരങ്ങള്‍: ജംഷീന, ജിൽഷാദ്. സാധാരണ ഹമ്പുകളെക്കാളും ഉയരത്തിലാണ് ഇവിടെ ഹമ്പ്. രാത്രികാലങ്ങളില്‍ ദീര്‍ഘദൂര യാത്രക്കാരടക്കം ഇവിടെ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്.