പാണ്ടിക്കാട്: ബൈക്കിടിച്ച് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. പാണ്ടിക്കാട് പൂളമണ്ണയിലെ തെച്ചിയോടൻ അബ്ദുൽ മജീദാണ് (58) മരിച്ചത്. ആഗസ്റ്റ് 25ന് രാത്രി പൂളമണ്ണ ജുമാമസ്ജിദിന് സമീപമായിരുന്നു അപകടം. മസ്ജിദിലേക്ക് നടന്നുപോകുകയായിരുന്ന അബ്ദുൽ മജീദിനെ പാണ്ടിക്കാട് ഭാഗത്ത് നിന്നുവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം വൈകീട്ട് ഒടോമ്പറ്റ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ഫാത്തിമ. മക്കൾ: ഷബ്ന, ഷഹാന, ഷിഫ്ന, നഹാൻ.