ആലുവ: ഹൈറോഡ് പൈനാടത്ത് തെക്കേവീട്ടിൽ ഡോ. പി.ഐ. പൗലോസ് (87) നിര്യാതനായി. പീഡിയാട്രീഷനാണ്. ഗവ. സർവിസിൽ മെഡിക്കൽ സൂപ്രണ്ട്, ഡി.എം.ഒ എന്നീ പദവികളിലും ഇന്ത്യൻ എയർഫോഴ്സ് എമർജൻസി കമീഷനിലും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ബാവ (കൊച്ചിയിൽ പറപ്പള്ളിൽ കുടുംബാംഗം). മക്കൾ: ഡോ. സൈറ (എക്സിക്യൂട്ടിവ് ഡയറക്ടർ, ഇ.എച്ച്.എ, ഡൽഹി), ഡോ. ഷിർളി (യു.എസ്.എ), ജോർജി (ഒറാക്കിൾ, ബംഗളൂരു), ഡോ. സെറീന (തിരുവല്ല). മരുമക്കൾ: ഡോ. മാത്യു സന്തോഷ് തോമസ് (ഡൽഹി), ഡോ. തോമസ് മാത്യു (യു.എസ്.എ), ശോഭ, ഡോ. ജേക്കബ് ചെറിയാൻ (തിരുവല്ല മെഡിക്കൽ മിഷൻ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം വൈകീട്ട് മൂന്നിന് അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് പള്ളി സെമിത്തേരിയിൽ.