കൊച്ചി/എലത്തൂർ: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് എലത്തൂർ ന്യൂസ് പേപ്പർ ഏജന്റായ ബാബുവിന്റെ മകൻ വന്ദനത്തിൽ വിവേക് (30) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് അപകടം. സൗത്ത് റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിന് വടക്കുഭാഗത്തുവെച്ച് രപ്തി സാഗർ എക്സ്പ്രസാണ് തട്ടിയത്. വീട്ടിലേക്ക് വരാൻ വേണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് വരവേയാണ് ട്രെയിൻ തട്ടിയത്. മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുകയായിരുന്ന വിവേക് രണ്ടുമാസം മുമ്പാണ് ഇൻഫോപാർക്കിലേക്ക് മാറിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച വൈകീട്ട് മൃതദേഹം വീട്ടിലെത്തിച്ചു. അന്ത്യോപചാര ചടങ്ങുകൾക്കുശേഷം വൈകീട്ട് 6.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു. മാതാവ്: പുതിയോട്ടുകണ്ടി ഭാവകുമാരി. സഹോദരി: അനുപമ. സഞ്ചയനം ശനിയാഴ്ച.