മട്ടാഞ്ചേരി: കഴിഞ്ഞ ഞായറാഴ്ച കുട്ടമ്പുഴയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വിനോദസഞ്ചാരത്തിനായി പോയ സംഘത്തിലെ മട്ടാഞ്ചേരി പാണ്ടിക്കുടി കൊച്ചുവീട്ടിൽ കെ.എ. പീറ്ററിന്റെ (58) മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ കൊടുങ്ങല്ലൂർ പടന്നയിൽ ബോട്ടുകൾ കെട്ടുന്നിടത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊച്ചിയിൽനിന്ന് ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. മേൽനടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പീറ്ററിനോടൊപ്പം കാണാതായ നസ്റത്ത് സാറ്റാച്യൂ കുറുപ്പശ്ശേരി വീട്ടിൽ വൈശാഖിനെ കണ്ടെത്താനായിട്ടില്ല. പീറ്ററിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നസ്റത്ത് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും. ആർക്കിടെക്ടറായിരുന്ന പീറ്റർ പരേതനായ ആന്റണിയുടെയും വിരോണിയുടെയും മകനാണ്. ഭാര്യ: റോണി. മക്കൾ: ക്ലിന്റ്, ദിവ്യ.