കിഴക്കമ്പലം: രണ്ട് വയസ്സുകാരൻ ജീപ്പിനടിയിൽപെട്ട് മരിച്ചു. പടിഞ്ഞാറെ മോറക്കാല ഓളങ്ങാട്ട് നിഹാൻ ജോബിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. പിതാവ് ജോബി ജീപ്പെടുത്ത് പോകുന്നതിനിടെയാണ് കുഞ്ഞ് ജീപ്പിനടിയിൽപെട്ടത്. ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: ജോയ്സി. സഹോദരങ്ങൾ: ജൊഹാൻ, സാറ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്കുശേഷം പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.