തൊടുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. കാഞ്ഞിരമറ്റം ശാന്താലയത്തിൽ ശശിധരനാണ് (70) മരിച്ചത്. ആഗസ്റ്റ് ഒന്നിന് കാഞ്ഞിരമറ്റം ഉറുമ്പിൽ പാലത്ത് ശശിധരൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഇദ്ദേഹം കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ മരിച്ചു. ഭാര്യ: മാലതി. മക്കൾ: നീതു, പ്രവീൺ. മരുമക്കൾ: ബിനീഷ്, അഞ്ജു.